ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ഫോൺ ഉപോയോഗിക്കുന്നവരാണോ നിങ്ങൾ? മൊബൈൽ ഫോണിന്റെ അമിതോപയോഗം ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയ്ക്കപ്പുറം ഹൃദയാരോഗ്യത്തേക്കൂടി സാരമായി ബാധിക്കുന്നു എന്ന് പുതിയ പഠനറിപ്പോർട് ചൂണ്ടിക്കാട്ടുന്നു. ക്യുറിയസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 19നും 45നും ഇടയിൽ പ്രായമുള്ള 84 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷനിലെ ഗവേഷകരാണ് പഠനം നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ കഴുത്തിൽ നിന്നും തല മുന്നോട്ട് നീട്ടിപ്പിടിക്കുന്ന അവസ്ഥയാണ് ടെക്സ്റ്റ് നെക്ക്. ഫോണിലേക്ക് നോക്കാൻ തലകുനിഞ്ഞിരിക്കുന്നത് കഴുത്തിനും തോളിനും സമ്മർദം നൽകുകയും, അവ വേദനയ്ക്ക് കാരണമാവുകയും ചെയ്യും. ചിലരിൽ പുറംവേദന, തലവേദന, കണ്ണുകൾക്ക് സമ്മർദം, അമിതക്ഷീണം എന്നിവയും അനുഭവപ്പെടാം. കൂടാതെ നോമോഫോബിയ എന്ന അവസ്ഥയേക്കുറിച്ചും ഗവേഷകർ പഠനത്തിൽ പറയുന്നുണ്ട്. മൊബൈൽ ഫോൺ അരികിൽ ഇല്ലാതിരിക്കുമ്പോൾ ഭീതിയും ഉത്കണ്ഠയും തോന്നുന്ന അവസ്ഥയാണ് നോമോഫോബിയ. ഇത് ഫോൺ അഡിക്റ്റ ആയവരിലാണ് ഇത് കണ്ടു വരുന്നത്. അപ്പോൾ ശ്രദ്ധിക്കുക മൊബൈൽ ഉപയോഗം പരമാവധി കുറക്കാൻ ശ്രമിക്കുക



















