ഗര്‍ഭകാലത്ത് പാരസെറ്റാമോളിന്റെ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

ഗര്‍ഭകാലത്ത് പാരസെറ്റാമോളിന്റെ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ഗര്‍ഭകാലത്തെ പാരസെറ്റാമോള്‍ ഉപയോഗം കാരണമാകാമെന്ന് എണ്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് എന്ന ജേണല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ ആഗോളതലത്തില്‍ വേദന സംഹാരി എന്ന നിലയില്‍ കോടിക്കണക്കിന് ആളുകള്‍ പാരസെറ്റാമോള്‍ ഉപയോഗിക്കുന്നു. മറ്റ് വേദന സംഹാരികളെ അപേക്ഷിച്ച് സുരക്ഷിതമാണെന്ന ധാരണയിലാണ് രോഗികള്‍ പാരസെറ്റാമോളിനെ ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് 46 പഠനങ്ങള്‍ നടത്തിയതില്‍ 26 പഠനങ്ങളിലും പാരസെറ്റമോളിന്റെ അമിത ഉപയോഗം ഓട്ടിസം, എഡിഎച്ച്ഡി, മറ്റ് നാഡീവ്യൂഹ വികാസ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്നതായി ജേണല്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആയതിനാല്‍ ഗര്‍ഭിണികള്‍ എത് മരുന്ന് തിരഞ്ഞെടുക്കുമ്പോഴും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക.