ശമ്പളത്തിലെ ഇടിവ്, ആശങ്ക പങ്കുവെച്ച് യുവ ഡോക്ടര്‍

സമീപകാലത്ത് ഡോക്ടര്‍മാരുടെ മാസ ശമ്പളത്തിലുണ്ടായ വലിയ ഇടിവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഡോക്ടറുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോ. വംശി കൃഷ്ണ എന്നയാളാണ് തന്റെ അനുഭവം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. 1.57 ലക്ഷം രൂപയായിരുന്ന ശമ്പളം 61300 രൂപയിലേയ്ക്കും, പിന്നീടത് 54500 രൂപയിലേയ്ക്കും കൂപ്പുകുത്തിയതായി ഡോ. വംശി ചൂണ്ടിക്കാട്ടുന്നു. വലിയ തുക ചിലവഴിച്ചും വളരെകാലം കഷ്ടപ്പെട്ടും പഠനം പൂര്‍ത്തിയാക്കുമ്പോള്‍ വരുമാനത്തില്‍ ആ മെച്ചം കാണാനില്ലെന്നാണ് യുവ ഡോക്ടറുടെ പ്രതികരണം. യു.ജിക്ക് വേണ്ടി രണ്ട് വര്‍ഷം ചിലവഴിച്ചു, ഇപ്പോള്‍ രണ്ട് വര്‍ഷംകൂടി കഴിഞ്ഞു. തനിക്ക് കഴിയുന്നതില്‍വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിട്ടും ഏറ്റവും മോശമെന്ന് കരുതിയതിലും അപ്പുറത്താണ് സംഭവിച്ചതെന്നും ഇത് ഒരു പരാജയമാണെന്നും ഡോ. വംശി ചൂണ്ടിക്കാട്ടുന്നു.