പന്നിയുടെ ശ്വാസകോശം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് ഗവേഷകര്‍

പന്നിയുടെ ശ്വാസകോശം മനുഷ്യനില്‍ വിജയകരമായി മാറ്റിവച്ചു. ചൈനയില്‍ നടന്ന ശസ്ത്രക്രീയയില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശമാണ് ശസ്ത്രക്രീയയ്ക്കായി ഉപയോഗിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച ആളിലാണ് പരീക്ഷണം നടത്തിയത്. പന്നിയുടെ ശ്വാസകോശം ഒമ്പത് ദിവസത്തോളം പ്രവര്‍ത്തിച്ചു. പരീക്ഷണം പൂര്‍ണമായും വിജയത്തില്‍ എത്തിയാല്‍ അവയവമാറ്റ ശസ്ത്രക്രീയകളിലെ അവയവക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മുമ്പ് പന്നിയുടെ ശരീരത്തില്‍ നിന്നും, ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ മനുഷ്യ ശരീരത്തില്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ശാസ്ത്രം ഒരു പരിധിവരെ വിജയിച്ചിരുന്നു. പന്നികളുടെ അവയവങ്ങള്‍ മനുഷ്യ ശരീരത്തില്‍ ദീര്‍ഘ കാലത്തേയ്ക്ക് ഉപയോഗിക്കുംവിധം അവയവമാറ്റ ശസ്ത്രക്രീയകള്‍ വിജയിക്കുന്ന കാലം വിദൂരമല്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.