കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സംശയം. പത്തനംതിട്ട പെരുനാട് സദേശിയായ ടാപ്പിങ് തൊഴിലാളിയാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ ശ്രവം പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും രോഗ നിർണയവും തുടർ ചികിത്സകളും. അമിബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.


















