ശ്രീനിവാസ രാമാനുജന്റെ സ്മരണയ്ക്കായി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു

ശ്രീനിവാസ രാമാനുജന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാജഗിരി എഞ്ചിനിയറിങ് കോളേജ് ഡയറക്ടര്‍ റവ. ഡോ. ജോസ് കുര്യേടത്ത് സി.എം.ഐ ദീപം തെളിയിക്കുന്നു. ഡോ. വിനോദ് കുമാര്‍ പി.ബി, ഡോ. പി.എസ് ശ്രീജിത്ത്, പ്രൊഫ. എ. വിജയകുമാര്‍, ഡോ. പൗലോസ് ജേക്കബ്, ബിന്ദു. വി.എ എന്നിവര്‍ സമീപം.

കാക്കനാട്: പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് രാമാനുജന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയും രാജഗിരി എഞ്ചിനിയറിങ് കോളേജും സംയുക്തമായി ഓണ്‍ലൈന്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഡിസംബര്‍ 11 മുതല്‍ 14വരെ നടന്ന സമ്മേളനം അമേരിക്കയിലെ ഇല്ലിനോയിഡ് സര്‍വ്വകലാശാല പ്രൊഫസറും പ്രശസ്ത ഗണിത ശാസ്ത്രജ്ഞനുമായ പ്രൊഫ. ബ്രൂസ് സി ബ്രെണ്ടട് ഉദ്ഘാടനം ചെയ്തു. സംഖ്യാ ശാസ്ത്രവും വ്യതിരിക്ത ഗണിതവും എന്നതായിരുന്നു ഓണ്‍ലൈന്‍ സമ്മേളനത്തിന്റെ വിഷയം.

കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ രാജഗിരി എഞ്ചിനിയറിങ് കോളേജ് ഡയറക്ടര്‍ റവ. ഡോ. ജോസ് കുര്യേടത്ത് സി.എം.ഐ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എസ് ശ്രീജിത്ത്, ചെന്നൈ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ പ്രൊഫ. ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എം.എസ് വൈസ് പ്രസിഡന്റ് പ്രൊഫ. എ. വിജയകുമാര്‍, ഐ.എ.പി.സി.ഐ.സി.എന്‍.ടി.ഡി.എം ചെയര്‍മാന്‍ പ്രൊഫ. പൊന്നുസാമി, ആര്‍.എം.എസ് പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍, ഭാരതിദാസന്‍ സര്‍വ്വകലാശാല, ഡോ. പൗലോസ് ജേക്കബ്, രാജഗിരി എഞ്ചിനിയറിങ് കോളേജ് ഡീന്‍ റിസര്‍ച്ച്, ഐ.സി.എന്‍.ടി.ഡിഎം കണ്‍വീനര്‍ ഡോ. വിനോദ് കുമാര്‍ പി.ബി എന്നിവര്‍ സംസാരിച്ചു. 20 രാജ്യങ്ങളില്‍നിന്നായി 300 പേര്‍ സമ്മേളനത്തില്‍ പങ്കാളികളായി.

 

LEAVE A REPLY