വെളുക്കാനായി ഹെർബൽ ഫെയർനസ് ക്രീമുകൾ തേച്ച് രണ്ടുപേരുടെ വൃക്ക തകരാറിലായെന്ന് റിപോർട്ടുകൾ

വെളുക്കാനായി ഹെർബൽ ഫെയർനസ് ക്രീമുകൾ തേച്ച് രണ്ടുപേരുടെ വൃക്ക തകരാറിലായെന്ന് റിപോർട്ടുകൾ. റായ്​ഗഡിൽ ആണ് സംഭവം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാലുകാരിയിലും അമ്പത്തിയാറുകാരനിലുമാണ് ഹെർബൽ ഫെയർനെസ് ക്രീം ഉപയോഗിച്ച് മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോ​ഗം സ്ഥിരീകരിച്ചത്. രാസവസ്തുക്കൾ നിറഞ്ഞ മറ്റ് ഉത്പന്നങ്ങളിൽ നിന്നും സുരക്ഷിതമായത് എന്നു വിശ്വസിച്ചാണ് ഇരുവരും ഹെർബൽ വൈറ്റനിംഗ് ക്രീം ഉപയോഗിച്ച് തുടങ്ങിയത്. ശരീരത്തിൽ വീക്കം കണ്ടതിനേത്തുടർന്നു നടത്തിയ വിദഗ്ത്ത പരിശോധനയിലാണ് ഇരുവർക്കും വൃക്കരോ​ഗമാണെന്ന് വ്യക്തമായത്. കൂടാതെ മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യവും അമിതമായ അളവിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളിൽ പലതിലും മെർക്കുറി ഉൾപ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്. ഇരു ക്രീമുകളിലും ഹെർബൽ ഘടകങ്ങളേക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നത്. ഇരുവരും തക്കസമയത്ത് ആശുപത്രിയിലെത്തിയതാണ് ​ഗുണംചെയ്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

LEAVE A REPLY