ഉദ്ധാരണക്കുറവിന് പുതിയ കാരണം കണ്ടെത്തി ഗവേഷകർ. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം തകർക്കുമെന്നാണ് റിപ്പോർട്ട്. സ്ഥിരമായ ക്ഷീണം, അസ്ഥി വേദന, ബലഹീനത, മൂഡ് സ്വിങ്സ് തുടങ്ങിയവ അലട്ടുന്ന ആളാണോ നിങൾ വിറ്റാമിൻ ഡിയുടെ കുറവിൻറെ പ്രധാന ലക്ഷണങ്ങളാണ് മുകളിൽ പറഞ്ഞത്. ഇതിനൊപ്പം വിറ്റാമിൻ ഡി കുറഞ്ഞവരിൽ ഉദ്ധാരണക്കുറവും ബാധിക്കാമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിറ്റാമിൻ ഡിയും ഉദ്ധാരണകുറവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്. വിറ്റാമിൻ ഡി അസ്ഥികളുടെയും രോഗ പ്രതിരോധ സംവിധാനങ്ങളുടെയും ആരോഗ്യത്തെ മാത്രമല്ല, ലൈംഗികശേഷിയെയും ബാധിക്കാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പഠനത്തിനായി മനുഷ്യരുടെയും ലബോറട്ടി മൃഗങ്ങളുടെയും പെനൈൽ കോശമാണ് ഗവേഷകർ വിശകലനം ചെയ്തത്. വിറ്റാമിൻ ഡി കുറവുള്ള എലികളുടെ ഉദ്ധാരണ കോശങ്ങളിൽ 40 ശതമാനം കൂടുതൽ കൊളാജൻ കണ്ടെത്തി. ഇത് കോശത്തെ കൂടുതൽ കടുപ്പമുള്ളതാക്കുകയും ഉദ്ധാരണത്തിന് കാരണമാകുന്ന സിഗ്നലുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന ഫൈബ്രോസിസിന്റെ ലക്ഷണമാണെന്നാണ് പഠനം പറയുന്നത്. ലൈംഗിക ബന്ധത്തിന് ആവശ്യമായ ഉദ്ധാരണം ഉണ്ടാവാതിരിക്കുന്ന അവസ്ഥയാണിത്. ഇന്ത്യയിൽ 30 വയസിന് താഴെ പ്രായമുള്ളവരിൽ 100 ൽ ഇരുപത് പേരും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നു എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.






















