സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി. സംസ്ഥാനത്ത് സാധാരണയേക്കാള്‍ 47 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. വരള്‍ച്ച നിര്‍ണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോര്‍ട്ട് കെസ്ഡിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. അതേസമയം, വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY