പ്രോട്ടീൻ കൂടിയാലും അപകടമാണോ ? പേശികൾക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ പ്രധാനമാണ്. എന്നാൽ ഒരു പരിധികഴിഞ്ഞാൽ പ്രോട്ടീനും അപകടകാരിയായി മാറുമെന്ന് സൂചിപ്പിക്കുകയാണ് വിദക്തർ. പ്രത്യേകിച്ച് വൃക്കകൾക്ക്. വൃക്കകൾ ശരീരത്തിന്റെ സ്വാഭാവിക ഫിൽട്ടർ സംവിധാനമാണ്, പ്രോട്ടീൻ മെറ്റബോളിസം നടക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ ഇല്ലാതാക്കുക എന്നതാണ് അവയുടെ ഏറ്റവും പ്രധാനപ്പെട്ട ജോലികളിൽ ഒന്ന്. എന്നാൽ അമിതമായി പ്രോട്ടീൻ കഴിക്കുമ്പോൾ, അത് വൃക്ക തകരാറിന് കാരണമാകുമെന്നും വിദക്തർ സൂചിപ്പിക്കുന്നു , ചുവന്ന മാംസവും സംസ്കരിച്ച മാംസവും പോലുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വൃക്കയുടെ ഫിൽട്ടറിങ് യൂണിറ്റുകൾക്കുള്ളിലെ (ഗ്ലോമെറുലി) സമ്മർദം വർധിപ്പിക്കുന്നു. ഇത് ഹൈപ്പർഫിൽട്രേഷന് കാരണമാകുമെന്നും വിദക്തർ പറയുന്നു. 60 വയസിന് ശേഷമുള്ളവരും അപകടസാധ്യതയുള്ളവരും വർഷത്തിൽ ഒരിക്കൽ വൃക്ക പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനനുസരിച്ച് വൃക്കകളുടെ പ്രവർത്തനം സ്വാഭാവികമായും കുറയുന്നു, പ്രായമായവർ, പ്രമേഹ രോഗികൾ, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ വൃക്കരോഗം ഉള്ളവർ, പ്രോട്ടീൻ റിച്ച് ആയ ഭക്ഷണക്രമം പരിമിതപ്പെടുത്തുന്നതാണ് നല്ലത് എന്ന് നിർദേശിക്കുകയാണ് ആരോഗ്യ വിധക്തർ.






















