സ്ഥിരമായി ഉപ്പു കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

സ്ഥിരമായി ഉപ്പു കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ലൂസിയാനയിലെ ട്യുലെയ്ന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മയോക്ലിനിക്കില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ.ബയോബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4,00,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 11.8 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവില്‍ 13,000-ത്തോളം പേരില്‍ ടൈപ്പ്2 ഡയബറ്റിസ് ഗവേഷകര്‍ കണ്ടെത്തി. ഉപ്പ് ഇടയ്ക്കിടെയും പതിവായും എല്ലായ്‌പ്പോഴും ഉപയോഗിക്കുകയും ചെയ്ത വിഭാഗത്തില്‍ യഥാക്രമം 13%, 20%, 39% ടൈപ്പ്2 ഡയബറ്റിസ് സാധ്യത കണ്ടെത്തി. ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരില്‍ ഈ നില കുറവുമായിരുന്നുന്നതായി ഗവേഷണത്തില്‍ പറയുന്നു.

LEAVE A REPLY