കോന്നി മെഡിക്കൽ കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

കോന്നി: പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിൽ നാല് നിലകളിലായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആശുപത്രി കെട്ടിടത്തിനു സമീപത്തായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള അക്കാദമിക്ക് ബ്ലോക്ക് മന്ദിരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. വിവിധ വകുപ്പുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.

LEAVE A REPLY