തോക്കുകള്‍ പോലും ശബ്ദിച്ചില്ല പീഡകര്‍ക്ക് മുമ്പില്‍; എന്നാല്‍ മാവോയിസ്റ്റ് വേട്ട തകര്‍ത്തു

തോക്കുകള്‍ ഉണ്ടായിട്ടും പീഢകരെ വെടിവെക്കാതെ മാവോയിസ്റ്റുകളെ കൊന്ന ധീരസഖാവ്… കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇത് വിവാദങ്ങളുടെ കാലമാണ്. വാളയാര്‍ കേസിന് പിന്നാലെ മാവോയിസ്റ്റ് വേട്ടയിലും പിണറായി സര്‍ക്കാര്‍ അടങ്ങുന്ന സംഘം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. വാളയാറിലെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് പിണറായി സര്‍ക്കാറിന്റെ മാവോയിസ്റ്റ് വേട്ട. ഇതിനെതിരെ പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിക്കാനുള്ള വഴിയാണ് ഈ പ്രകടനമെന്നും മനുഷ്യത്തമില്ലാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം ഉയരുന്നുണ്ട്.

അതേസമയം മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള വെടിവെയ്പ്പില്‍ ഏകദേശം ആറോളം മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്‍ക്വസ്റ്റിനായി വനിതകള്‍ ഉള്‍പ്പെടെ നൂറോളം ഉദ്യോഗസ്ഥരായിരുന്നു കാടുകയറിയത്. മൃതദേഹത്തിനരികിലെത്തിയപ്പോഴായിരുന്നു കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റേയും സംഘത്തിന്റേയും വെടിവെപ്പുണ്ടായത്. ഒന്നര മണിക്കൂറോളം കാട്ടില്‍ വെടിവയ്പു നടക്കുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചു നിലത്തു കമിഴ്ന്നു കിടക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഈ സാഹചര്യം സിനിമയിലായിരുന്നുവെങ്കില്‍ തിയ്യേറ്ററുകളില്‍ കൈയ്യടി വീഴുമായിരുന്നു. എന്നിരുന്നാലും പിണറായി സര്‍ക്കാറിന്റെ ഈ നപടി പ്രശംസനീയമാണ്. പക്ഷേ….

വാളയാറില്‍ ഇരട്ട സഹോദരികളെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതികള്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കപ്പെട്ടപ്പോള്‍ പിണറായി സര്‍ക്കാര്‍ നോക്കുകുത്തിയെപ്പോലെ നിന്നു. ആരുടേയും തോക്കുകളില്‍ നിന്നും ഒരു ഉണ്ട പോലും അവര്‍ക്ക് നേരെ ചീറിപ്പാഞ്ഞില്ല. മകളുടെ സഹോദരിയുടെ പെറ്റമ്മയുടെ കണ്ണുനീരിന് മുന്നില്‍ മുഖം തിരിച്ച പിണറായി സഖാവേ അടുത്തത് ആരാണ്? ആര്‍ക്ക് വേണ്ടിയാണ് അവര്‍ വല വിരിച്ചിരിക്കുന്നതെന്ന ഭയത്തിലാണ് ജനങ്ങള്‍ എല്ലാവരും. ജനങ്ങള്‍ വോട്ട് നല്‍കി വിജയിപ്പിച്ചത് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ്.

അല്ലാതെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അത് നശിപ്പിച്ച് തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിട്ട പിണറായി സര്‍ക്കാര്‍ എന്താണ് ജനങ്ങളുടെ വേദനകള്‍ കാണാത്തത്. ഓരോ പെണ്‍കുഞ്ഞുങ്ങളെയും ചിറകിന്‍ കീഴില്‍ ഒളിപ്പിച്ച് വളര്‍ത്തുമ്പോള്‍ രക്ഷിതാക്കള്‍ അനുഭവിക്കുന്ന വേദനയാണ് ഇന്ന് കാണുന്ന ഓരോ പ്രതിഷേധത്തിന്റേയും മൂലകാരണം. അങ്ങ് കഴിഞ്ഞ 8-ാം തിയ്യതി ഫേസ്ബു്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത നടപടിയെടുക്കുമെന്ന്. ഇതാണോ പിണറായി സര്‍ക്കാരിന്റെ പീഡകര്‍ക്കെതിരെയുള്ള ശിക്ഷ. ഇന്ന് വെറുതേ വിട്ട പ്രതികള്‍ നാളെ മറ്റൊരു മകളുടെ സഹോദരിയുടെ അല്ലെങ്കില്‍ പെറ്റമ്മയുടെ ജീവന്‍ എടുക്കില്ലെന്ന് എന്താണ് ഉറപ്പ്? ഈ കാര്യത്തില്‍ ഉറപ്പ് തരാന്‍ പിണറായി സര്‍ക്കാരിന് കഴിയുമോ? ഇത് ഞങ്ങളുടെ മത്രം ചോദ്യമല്ല. പെണ്‍കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ചോദ്യമാണ്.

LEAVE A REPLY