ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമാകാൻ വേനൽമഴക്കും കഴിയുന്നില്ല

ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമാകാൻ വേനൽമഴക്കും കഴിയുന്നില്ല. മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആറുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 16.8 മില്ലിമീറ്റർ മഴ മാത്രമാണ്. 49.7 മില്ലിമീറ്ററാണ് ഇക്കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് മഴയാണ് ഈ സീസണിൽ രേഖപ്പെടുത്തിയത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ കാലാവസ്ഥാവകുപ്പിന്റെ മഴ മാപിനികളിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല. ഇത്തവണ മലബാറിലാണ് വേനൽമഴക്ക് കുറവ്. തിരുവനന്തപുരത്ത് ഇത്തവണ 51 മില്ലിമീറ്റർ മഴയും. തൃശ്ശൂരിൽ 6.6 മില്ലിമീറ്ററും ആലപ്പുഴയിൽ 36 മില്ലിമീറ്ററുമാണ് ലഭിച്ചത്. അടുത്തയാഴ്ചയോടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്തെ താപനിലയും ഈ തവണ റെക്കോഡിലെത്തി നിക്കുകയാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം പാലക്കാട് ജില്ലയിൽ ശനിയാഴ്ച 41.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.

LEAVE A REPLY