ബഹിരാകാശ യാത്രികയുടെ അവസാന വാക്കുകള്‍: അന്യഗ്രഹ ജീവികളെ കരുതിയിരിക്കുക

അന്യഗ്രഹ ജീവികളെ കരുതിയിരിക്കണമെന്ന് ഫ്രഞ്ച് ബഹിരാകാശ യാത്രിക ക്ലൗഡി വെളിപ്പെടുത്തിയതിന്റെ വീഡിയോ പുറത്ത്. 2008ല്‍ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെയാണ് അന്യഗ്രഹ ജീവികളെ ഭൂമിയിലുള്ളവര്‍ സൂക്ഷിക്കണമെന്ന് ക്ലൗഡി പലതവണ വിളിച്ചു പറഞ്ഞത്. യുഎഫ്ഒമാനിയ എന്ന കോണ്‍സ്പിറസി തിയറസ്റ്റുകളുടെ ചാനലാണ് സംഭവത്തിന്റെ വീഡിയോ പുറത്തു വിട്ടത്.

ബഹിരകാശ യാത്രികയായി ക്ലൗഡി 1993ല്‍ മില്‍ അല്‍ട്ടൈര്‍ ദൗത്യത്തിന്റെ അണിയറയിലുണ്ടായിരുന്നു. പിന്നീട് 1996ല്‍ റഷ്യ-ഫ്രാന്‍സ് സംയുക്ത ബഹിരാകാശ ദൗത്യത്തിലൂടെയാണ് ക്ലൗഡി ബഹിരാകാശത്ത് എത്തിയത്. പിന്നീട് 2001ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ യൂറോപ്യന്‍ വനിതയുമായി.

ജീവിത പങ്കാളി പീറ്റര്‍ ഹൈനറും ബഹിരാകാശ യാത്രികനാണ്. 2004ല്‍ മിനിസ്റ്റര്‍ ഡെലിഗേറ്റ് ഫോര്‍ റിസര്‍ച്ച് ആന്റ് ടെക്നോളജീസായും പ്രവര്‍ത്തിച്ചു. പിന്നീട് പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകയായി. 2008 ഡിസംബറിലാണ് അമിതമായി ഉറക്ക ഗുളിക കഴിച്ച് ക്ലൗഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാകും മുന്‍പ് പലതവണ അന്യഗ്രഹ ജീവികളെക്കുറിച്ച് സൂചനകള്‍ നല്‍കി. എന്നാല്‍ പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. യൂറോപ്പിലെ ഏറ്റവും വലിയ ശാസ്ത്ര മ്യൂസിയത്തിന്റെ ഡയറക്ടറാണ് ക്ലൗഡി ഇപ്പോള്‍.

LEAVE A REPLY