ചര്‍ച്ച പരാജയം: നാളെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

വിവിധ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരജ്ഞന യോഗവും പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകുന്നതായി ബാങ്ക് ജീവനക്കാര്‍. നാളെ പണിമുടക്കിന്റെ ഭാഗമായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. ശനിയും ഞായറും അവധി ദിനങ്ങള്‍ ആയതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നേരിട്ടുള്ള ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.

രണ്ടാംഘട്ട പണിമുടക്കിനായി 28,29,30 തീയതികളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 26 നാലാം ശനിയും, 27 ഞായറാഴ്ചയും ആയതിനാല്‍ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.