മലപ്പുറം പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

മലപ്പുറം പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വലിയ വീഴ്ച പറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേസുകൾ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചതായും മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു. ഏഴ് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ മൂന്നെണ്ണത്തിലെ വെള്ളം ഉപയോഗയോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇതിനോടകം, പോത്തുകല്ല് മേഖലയിൽ മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. 39 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട്. പോത്തുകല്ല് മേഖലയിൽ മാത്രം 24 പുതിയ കേസുകളാണ് ശനിയാഴ്ച രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകൾ എടക്കരയിലുമുണ്ട്. ഇതുവരെ ആകെ 232 കേസുകളാണ് റിപ്പോർട്ട് ചെയ്യ്തിട്ടൂള്ളത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വ്യക്തമാക്കി.

LEAVE A REPLY