സൈക്കിൾ ചവിട്ടുന്നത് ആയുസ് കൂട്ടുമെന്ന് വിദക്തർ. ദിവസവും അര മണിക്കൂർ സൈക്കിൾ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനും ആയുസ് വർധിപ്പിക്കാനും സഹായിക്കും മാത്രമല്ല , സൈക്ലിംഗ് ഏറ്റവും മികച്ച ഒരു വ്യായാമമാണ് ദിവസവും സൈക്കിൾ ചവിട്ടുന്നവർക്ക് മറ്റൊരു വ്യായാമത്തിന്റെയും ആവശ്യമില്ല എന്നും ആരോഗ്യ വിദക്തർ പറയുന്നു. സൈക്ലിംഗ് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന രാസവസ്തുക്കളായ എൻഡോർഫിനുകൾ, ഡോപൊമൈൻ, നോർപിനെഫ്രിൻ, സെറാടോണിൻ എന്നിവയുടെ വർധനവിന് കാരണമാകുന്നതായും വിദക്തർ സൂചിപ്പിക്കുന്നു. സൈക്ലിംഗ് വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു. കൂടാതെ നന്നായി ഉറങ്ങാൻ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാൻ സഹായിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് സൈക്ലിംഗ്. 400 മുതൽ 1000 കലോറി വരെ കുറക്കാൻ സൈക്ലിംഗിലൂടെ സാധിക്കുന്നതായും വിതക്തഭിപ്രായമുണ്ട്. മാത്രമല്ല സ്ഥിരമായി സൈക്കിൾ ചവിട്ടുന്നത് രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയ പേശികളുടെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ധമനികളെ ശക്തിപ്പെടുത്തുമെന്നും വിദക്തർ പറയുന്നു. ദിവസവും 30 മിനിറ്റ് സൈക്കിൾ ചവിട്ടുന്നത് പ്രമേഹം വരാനുളള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.




















