നായ്ക്കളെ ദയാവധം ചെയ്യാനുള്ള തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി

തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി. ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഇനി ഒരു ഉത്തരവ് ഉണ്ടാകുംവരെ നടപടി നിർത്തിവയ്ക്കാനാണ് കോടതിയുടെ നിർദ്ദേശം. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, മൃഗ ജനന നിയന്ത്രണ ചട്ടം എന്നിവ അടിസ്ഥാനമാക്കി സുപ്രീംകോടതിയും ഹൈക്കോടതിയും നൽകിയ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാൽ നായ ഭീതി ഒഴിവാക്കാമെന്ന് സിംഗിൾ ബഞ്ച് വിലയിരുത്തി. നായ കടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല സമിതികൾ മുഴുവൻ ജില്ലകളിലും ഒരു മാസത്തിനകം രൂപീകരിക്കണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു.