പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനം ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് റദ്ദാക്കി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മോഹന്‍ലാലിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പരാതിക്കാരും ബ്രാന്‍ഡ് അംബാസിഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാഹചര്യം ഇങ്ങനെയെങ്കിലും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ധനകാര്യ സ്ഥാപനം വാഗ്ദാനം ലംഘിച്ചിട്ടുണ്ടെങ്കില്‍ ുഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതില്‍ ഹര്‍ജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാന്‍ഡ് അംബാസഡര്‍ക്ക് മോഹന്‍ലാലിന് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം. ബാങ്ക് ഇടപാട് വേളയില്‍ അധികൃതര്‍ പരസ്യം കാണിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.






















