മെഷീൻ കാപ്പി കുടിക്കുന്നവരിൽ ഹൃദയാഘാതം

കോഫി മെഷീനിൽ നിന്നും കോഫി കുടിക്കുന്നത് പതിവ് ശീലമാണെങ്കിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിധക്തർ. സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയിലെയും ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് കാപ്പിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. മെഷീനിൽ നിന്ന് തയാറാക്കുന്ന കാപ്പി പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും, ചീത്ത കൊളസ്ട്രോളിൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ പഠനത്തിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്. മെഷീൻ കാപ്പി കുടിക്കുന്നവരിൽ കാലക്രമേണ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചില മെഷീനിൽ ഉണ്ടാക്കുന്ന കാപ്പിയിൽ ഉപയോഗിക്കുന്ന ഘടകങ്ങളിൽ, ഒരു ലിറ്ററിൽ 176 മില്ലിഗ്രാം കഫെസ്റ്റോൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി, ഇത് പേപ്പർ ഫിൽട്ടർ ചെയ്ത കാപ്പിയിലെക്കാൾ 15 മടങ്ങ് കൂടുതലാണ്. അതിനാൽ തന്നെ , ദിവസവും മൂന്നോ അതിലധികമോ കാപ്പി കുടിക്കുന്ന ആളുകൾ അവർ അറിയാതെ തന്നെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയാണ് എന്ന് വിധക്തർ സൂചിപ്പിക്കുന്നു.