പഴുത്ത പപ്പായ കഴിക്കാറുണ്ടോ. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ പപ്പായ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിലെ ചുളിവുകൾ, കേടുപാടുകൾ എന്നിവ ചെറുത്ത് യൗവനം നിലനിർത്താൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു. ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല പപ്പായയിൽ അടങ്ങിയിട്ടുള്ള നാരുകളും ആന്റി-ഓക്സിഡന്റ്സും രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നതിനെ പ്രതിരോധിക്കും. വിറ്റാമിൻ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ് എന്നും വിതക്തഭിപ്രായമുണ്ട്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും സഹായിക്കുന്നതായി വിദക്തർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ കൊളസ്ട്രോളിനെ ചെറുത്ത് ഹൃദയത്തിനും സംരക്ഷണം നൽകുന്നു.






















