സൗന്ദര്യ സംരക്ഷണത്തിന് വാൾനട്ട് ഓയിൽ

സൗന്ദര്യ സംരക്ഷണത്തിന് വാൾനട്ട് ഓയിൽ ഏറെ ഫലപ്രദമെന്നു വിധക്തർ.
നിരവധി വൈറ്റമിനുകൾ, പ്രോട്ടീനുകൾ എന്നിവയടങ്ങിയ വാൾനട്ട് ഓയിൽ ശരീരത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും എന്നാണ് വിധക്തർ പറയുന്നത്. മുഖത്തുണ്ടാകുന്ന ചുളിവുകൾ അകറ്റാനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് വാൾനട്ട് ഓയിൽ. അണുബാധയകറ്റുന്നതിനും വാൾനട്ട് ഓയിൽ നല്ലൊരു പരിഹാരമാണ്. ശരീരത്തിൽ എവിടെയെങ്കിലും പൂപ്പൽ ബാധയുണ്ടായാൽ വാൾനട്ട് ഓയിൽ പുരട്ടുന്നത് ഗുണം ചെയ്യുന്നതായി വിധക്തർ പറയുന്നു. സോറിയാസിസ് പോലുള്ള ചർമപ്രശ്‌നങ്ങൾക്കും വാൾനട്ട് ഓയിൽ നല്ലൊരു പരിഹാരമാണ്. കുളിയ്ക്കുന്നതിനു മുൻപോ ശേഷമോ വാൾനട്ട് ഓയിൽ ശരീരത്തിൽ തേയ്ക്കുക. ഹൃദയരോഗങ്ങൾ, ക്യാൻസർ എന്നിവ അകറ്റാൻ വാൾനട്ട് ഓയിൽ സഹായിക്കുന്നതായും വിതക്തഭിപ്രായമുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം എന്നിവയൊക്കെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് അതിനാൽ മുടിയുടെ ആരോഗ്യത്തിന് വളരെ സഹായകമാണെന്നും വിധക്തർ പറയുന്നു.