ഡിജിറ്റൽ സ്ക്രീനിലെ ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല ചര്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ

മുംബൈ: എല്‍.ഇ.ഡി ടി.വി, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, എന്നിവയിൽ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല, ചർമ്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങളിൽ നിന്ന് വരുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന് പൊള്ളലും, അലര്‍ജിയും, ചുവപ്പുനിറവും, അകാലവാര്‍ദ്ധക്യവും നല്‍കാന്‍ കാരണമാകും. ഇന്ത്യക്കാരുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗസമയം അമേരിക്കക്കാരേയും ചൈനക്കാരേയുംകാള്‍ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്‌ക്രീനിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും അത് കുറച്ചുകൊണ്ടുവരേണ്ടതിന്റ ആവശ്യകതയെപ്പറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായ ഉപയോഗം മാരകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ ഇടവേളകൾ എടുത്തു വേണം ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എന്നും വിദഗ്ധർ പറയുന്നു.

LEAVE A REPLY