തിരുപ്പതി ക്ഷേത്രദര്‍ശനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്/വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന് കോവിഡ്-19 പരിശോധനാ നെഗറ്റീവ് ഫലമോ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് തിരമല തിരുപ്പതി ദേവസ്ഥാനം.

സന്ദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് ഭക്തര്‍ ഓണ്‍ലൈനായി ദര്‍ശനം ബുക്ക് ചെയ്യണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും മാനേജുമെന്റ് വ്യക്തമാക്കി.

LEAVE A REPLY