മത്സ്യവും പാലുൽപ്പന്നങ്ങളും ഒരുമിച്ച് കഴിക്കാൻ സാധിക്കുമോ ?

മത്സ്യവും പാലുൽപ്പന്നങ്ങളും ഒരുമിച്ച് കഴിക്കാൻ സാധിക്കുമോ ? ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ആൻഡ് എച്ച്ഒ ഡി ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, വിതക്ത ഡോ. മനീന്ദ്ര, വിശദീകരിയ്ക്കുന്നത് മെഡിക്കൽ നിരീക്ഷണമനുസരിച്ച്‌ ഈ അവകാശവാദം പ്രധാനമായും ഒരു മിഥ്യയാണ് എന്നും , അതിനെ പിന്തുണയ്ക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നുമാണ്, ചില വ്യക്തികൾക്ക് മത്സ്യവും പാലും ഒരുമിച്ച് കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. മത്സ്യം പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്, അതേസമയം പാലിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് ദഹിക്കാൻ പ്രയാസമായിരിക്കും എന്നും ഡോക്ടർ പറയുന്നു. ഈ ഭക്ഷണങ്ങളുടെ ദഹന സമയത്തിലെ വ്യത്യാസം കാരണം ഈ മിശ്രിതം വയറിന് അസ്വസ്ഥതയുണ്ടായേക്കാം. എന്നാൽ ഇത് എല്ലാവർക്കും അനുഭവപ്പെടണം എന്നുമില്ല. ചിലർക്ക് ഇവ ഒരുമിച്ചു കഴിച്ചാലും പ്രശ്‌നമൊന്നും തന്നെ തോന്നില്ല. മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ധാരണ വെറും തെറ്റാണെന്നും അതിൽ വസ്തുത ഇല്ല എന്നും ഡോ. മനീന്ദ്ര സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസൃതമായി സമീകൃതാഹാരത്തിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുക നല്ലതാണ്.