എത്ര കഴിച്ചിട്ടും വിശപ്പ് മാറാത്ത അവസ്ഥയാണോ?

എത്ര കഴിച്ചിട്ടും വിശപ്പ് മാറാത്ത അവസ്ഥയാണോ? എപ്പോഴും വിശക്കുന്നതിന് കാരണങ്ങൾ പലതാണ്. ശരീരത്തിനുണ്ടാവുന്ന ഡീഹൈഡ്രേഷൻ മുതൽ, ദഹനവ്യവസ്ഥയ്ക്കുണ്ടാവുന്ന തകരാറുകൾ വരെ വിശപ്പിന് കാരണമായേക്കാം എന്നാണ് വിദക്തർ പറയുന്നത്. മാത്രമല്ല നിർജലീകരണം ബാധിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണം കൂടിയാണ് ഇടയ്ക്കിടെയുള്ള വിശപ്പ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനേക്കാൾ എന്തെങ്കിലും ലഘുവായി കഴിക്കണമെന്ന് തോന്നുന്നതെല്ലാം നിർജലീകരണം ബാധിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാൽ ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം ലഭ്യമാക്കുക എന്നതാണ് പ്രധാനം. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലും കലശലായ വിശപ്പ് അനുഭവപ്പെടാം. രാത്രി ഉറക്കം നഷ്ടമാവുമ്പോൾ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ ഹോർമോണുകൾ ശരീരത്തിൽ വർധിക്കുകായും കടുത്ത വിശപ്പ് അനുഭവപ്പെടുന്നതായും വിദക്തർ സൂചിപ്പിക്കുന്നു. മാത്രമല്ല പ്രോട്ടീൻ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് വിശപ്പിനെ ഇരട്ടിയാക്കും. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ദഹിക്കാൻ കൂടുതൽ നേരമെടുക്കുന്നതിനാൽ വിശപ്പുണ്ടാവുന്ന ഇടവേളകളും വർധിക്കും. കുക്കീസ്‌, ചോക്ലേറ്റ്, വൈറ്റ് ബ്രഡ്. സ്നാക്ക്സ്, ഫ്ളേക്ക്സ തുടങ്ങി കാർബോഹൈഡ്രേറ്റ് ഘടകങ്ങളുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കുന്നതായും വിദക്തർ പറയുന്നു. മറ്റൊന്ന് മദ്യത്തിന്റെ അമിതമായ ഉപയോഗം, ഇത് നിർജലീകരണത്തിലേക്ക് നയിക്കുകയും. അമിത വിശപ്പിന് കാരണമാവുന്നതായും വിദക്തർ സൂചിപ്പിക്കുന്നു.