ടാറ്റൂ ചെയ്യുന്നത് നല്ലതാണോ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നടത്തിയ 2024-ലെ സർവേ പ്രകാരം, 15 മുതൽ 35 വയസ്സുള്ള ഇന്ത്യക്കാരിൽ 18% പേർ ടാറ്റൂ ചെയ്തിട്ടുള്ളതായി റിപോർട്ടുണ്ട്. 2023-ലെ ഡൽഹി യൂണിവേഴ്സിറ്റി പഠനപ്രകാരം 70% ടാറ്റൂ മഷികളിൽ ആഴ്സെനിക്, ലെഡ് എന്നിവ അനുവദനീയ പരിധിയെക്കാൾ 10 മടങ്ങ് കൂടുതലാണ് എന്നും റിപോർട്ടുണ്ട്. മെട്രോ നഗരങ്ങളിൽ 60% പാർലറുകളിലും സ്‌റ്റെറിലൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ടാറ്റൂ ചെയ്യുന്നത് ലിംഫോമയും ചർമ്മ ക്യാൻസറും പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കരണമാകുന്നതായും വിദക്തർ പറയുന്നു. സ്വീഡനിലെ ലുണ്ട് സർവകലാശാല 2024-ൽ നടത്തിയ പഠനത്തിൽ, 11,905 പേരിൽ, ടാറ്റൂ ഉള്ളവരിൽ ലിംഫോമ 21% കൂടുതലാണെന്ന് കണ്ടെത്തി. ടാറ്റൂ മഷിയിലുള്ള രാസവസ്തുക്കൾ ലിംഫ് നോഡുകളിൽ ശേഖരിച്ച്, ദീർഘകാലം വരെ അവിടെ നിലനിൽക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന് ഹാനികരമാണെന്ന് ഈ പഠനങ്ങൾ പറയുന്നു. മാത്രമല്ല ഡെന്മാർക്കിൽ 2025-ൽ നടത്തിയ മറ്റൊരു പഠനത്തിൽ ടാറ്റൂ ഉള്ളവരിൽ ലിംഫോമയും ചർമ്മ കാൻസറും കൂടിയ റിസ്‌കിൽ കാണപ്പെടുന്നതായും, ടാറ്റൂ മഷിയും ചുറ്റുപാടുള്ള കോശങ്ങളും തമ്മിലുള്ള സംവേദനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണെന്നും പഠനം ചുണ്ടിക്കാണിക്കുന്നു.






















