മീൻ ഫ്രീസറിൽ സൂക്ഷിക്കുന്നത് ആരോഗ്യപരമായി നല്ലതാണോ? ദിവസവും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പറയുന്നതനുസരിച്ച് മത്സ്യം 2 ദിവസം മാത്രമേ ഫ്രിജിൽ സുരക്ഷിതമായി സൂക്ഷിക്കാൻ പാടുള്ളു. ഇത് പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വയ്ക്കണം എന്നാണ് FDA നിർദ്ദേശിക്കുന്നത്. ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില 4°C ൽ താഴെയായി സൂക്ഷിക്കുകയും വേണം. മറ്റൊരു പ്രേധന വസ്തുതയാണ് മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക. പുളിച്ചതോ അമോണിയ ഗന്ധമുള്ളതോ ആയ മത്സ്യം പഴകിയതാണ്. ഇത് ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രേശ്നങ്ങൾക്ക് കാരണമാകും. നാഷണൽ സെൻ്റർ ഫോർ ഹോം ഫുഡ് പ്രിസർവേഷൻറെ മാർഗ്ഗനിർദ്ദേശ പ്രകാരം, മത്സ്യം വാങ്ങിയ പാടെ എത്രയും പെട്ടെന്ന് തന്നെ ഫ്രീസറിനുള്ളിൽ വയ്ക്കുകയും വായു കടക്കാത്ത വാക്വം സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുകയും ചെയ്യുക. ഇത് മത്സ്യത്തിൻ്റെ ഘടനയും രുചിയും സംരക്ഷിക്കാനും സഹായിക്കുന്നതായും പറയുന്നു.






















