അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയിരുന്ന സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടനയുടെ സ്ഥാപകൻ വിനോദ് ഭാസ്‌കരൻ അന്തരിച്ചു. 48 വയസ്സായിരുന്നു. കരൾ രോഗ ബാധിതനായിരുന്ന അദ്ദേഹം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതായാണ് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറായ വിനോദിന്റെ നേതൃത്വത്തിൽ 2011ലാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രിയിലെ രക്ത ദാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയായിരുന്നു സംഘടനയുടെ രൂപീകരണം. ഇത് പിന്നീട് സംസ്ഥാന വ്യാപകതമായി വളരുകയും ആയിരക്കണക്കിന് ആളുകൾ രക്തദാനത്തിനായി മുന്നോട്ടുവരുകയും ചെയ്തിരുന്നു.






















