സ്വപ്നലോക് കോംപ്ലക്‌സിലെ തീപിടുത്തം: ആറ് പേർ മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. സ്ത്രീകൾ ഉൾപ്പടെ ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സ്വപ്നലോക് കോംപ്ലക്സിൽ തീ പിടിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം സ്വദേശികളാണ് അപകടത്തില്‍ മരണപ്പെട്ടത് . മരണപ്പെട്ടവരുടെ ശരീരത്തിൽ പൊള്ളലേറ്റതിൻ്റെ പാടുകൾ ഉണ്ടെങ്കിലും മരണകാരണം ശ്വാസ തടസമാന്നെന്നാണ് വിലയിരുത്തൽ.

LEAVE A REPLY