‘മൂന്നു കോടി രൂപ അദ്ദേഹത്തിന്റെ മക്കള്‍ അനുഭവിക്കേണ്ടത് പലര്‍ക്കും സഹായമായി നല്‍കി… ജീവിതത്തില്‍ ഇന്നേ വരെ ഒരു തരി പൊന്നണിയാത്തവരുടെ ആഗ്രഹം പോലും സാധിച്ചു കൊടുത്തു’; സുരേഷ് ഗോപിയെ കുറിച്ച് നടി ലക്ഷ്മിപ്രിയ

തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണ തിരക്കിലാണ്. താരത്തിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ സുരേഷ് ഗോപിയെ കുറിച്ച് നടി ലക്ഷ്മി പ്രിയയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെപ്പറ്റി….. നല്ല മനുഷ്യനെ പറ്റി… ഞാന്‍ എപ്പോഴും ചേട്ടന്‍ രാഷ്ട്രീയത്തില്‍ വരാന്‍ പറയുമായിരുന്നു.. ശാസ്തമംഗലത്തിന്റെ മുത്തേ എന്ന് തമാശയായി വിളിക്കും…. അദ്ദേഹത്തെ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്ന പോലെ ദയവു ചെയ്തു വിമര്‍ശിക്കരുത്… സ്വന്തം പോക്കറ്റില്‍ നിന്നു സമൂഹത്തിനു വേണ്ടി ചെയ്തിട്ടുള്ള ചെയ്യുന്ന ആള്‍ ആണ് അദ്ദേഹം….. രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിനു നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ്. അധികാരം കയ്യിലുണ്ടെങ്കില്‍ മാത്രമാണ് ചിലതൊക്കെ ചെയ്യാന്‍ സാധിക്കുക… അതിനു അദ്ദേഹത്തെ സഹായിക്കണം.-ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

രണ്ടു മൂന്നു ദിവസമായി ആകെ മനപ്രയാസമാണ്….. ആ കുഞ്ഞു മോന്‍ എപ്പോഴും കണ്മുന്നില്‍… പിന്നെ സ്നേഹിച്ചു കൂടെ നിര്‍ത്തുന്നവര്‍ തരുന്ന മുറിവുകള്‍ (അതു വര്ഷങ്ങളായി എന്റെ ഒരു ശാപമാണ്….. ആരെ സ്നേഹിച്ചു ആത്മാര്‍ത്ഥതയോടെ നിന്നാലും മൂന്നിന്റെ അന്ന് പണി ഉറപ്പാണ്….. അതിനാല്‍ ഇത്തവണ ഷോക്ക് ആയില്ല ??????)ഈ പോസിറ്റിവിറ്റി നമ്മള്‍ ഉണ്ടാക്കുന്നതല്ലേ? അങ്ങനെ എങ്കില്‍ പോസിറ്റീവ് ആയ ചിലതു നിങ്ങളോട് പറയാം എന്നങ്ങു കരുതി….. അപ്പൊ തുടങ്ങാം……….

തിരുവനന്തപുരത്തു ശാസ്തമംഗലത്തു വര്ഷങ്ങളോളം ഞങ്ങള്‍ സുരേഷേട്ടന്റെ (സുരേഷ് ഗോപി )യുടെ അയല്‍ക്കാര്‍ ആയിരുന്നു…. അന്ന് ചേട്ടന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്…. എന്റെ അമ്മയുടെ (ഹസ്ബന്‍ഡ് ന്റെ അമ്മ )കൂട്ടുകാരി ആണ് ഗ്ലാഡിസ് ആന്റി… ആന്റിയുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു.. മക്കള്‍ ഇല്ല.. ഒത്തിരി അസുഖങ്ങളും ഉണ്ട്.. ഒറ്റയ്ക്കു ഒരു വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോ ആന്റി ഞങ്ങളുടെ വീട്ടിലേക്കു വരും….. ആന്റി വന്നില്ലെങ്കില്‍ മൂന്നാമത്തെ ദിവസം അമ്മ അങ്ങോട്ട് പോകും….. ലാസ്റ്റ് ആന്റി വന്നപ്പോ കാലില്‍ നല്ല നീരുണ്ടായിരുന്നു.. നടക്കാന്‍ ബുദ്ധിമുട്ട്.. അമ്മ ആശുപത്രിയില്‍ പോവാംന്നു പറഞ്ഞു നോക്കി….. ആന്റി സമ്മതിക്കുന്നില്ല……

രണ്ടു ദിവസം കഴിഞ്ഞു ആന്റി വന്നിട്ട്… അമ്മ അങ്ങോട്ട് അന്വേഷിച്ചു പോയി.. വീട് അടച്ചിട്ടിരിക്കുന്നു. അയല്‍പക്കത്തു ചോദിച്ചു. ഒരു വിവരവും ഇല്ല.. അമ്മക്ക് ടെന്‍ഷന്‍ ആയി. അമ്മയോട് പറയാതെ എങ്ങും പോകാറില്ല.. വൈകിട്ട് എന്റെ ഭര്‍ത്താവിനെ കൂട്ടി വീണ്ടും അവിടെ പോയി… ആളില്ല, വീട് പൂട്ടി തന്നെ.. പിറ്റേ ദിവസങ്ങളില്‍ എല്ലാം എന്റെ ഹസ്ബന്‍ഡോ അമ്മയോ ആ വീട്ടില്‍ അന്വേഷിച്ചു പോയി…. ആ കുഞ്ഞു വീട് അടഞ്ഞു കിടന്നു.. ആര്‍ക്കും ഒരു വിവരവും അറിയില്ല……..

മൂന്നാഴ്ച കഴിഞ്ഞു.. ആന്റി എവിടെ പോയി എന്തു സംഭവിച്ചു എന്ന ടെന്‍ഷനില്‍ ഇരിക്കുമ്പോള്‍ ഒരു ഓട്ടോയില്‍ ആന്റി വന്നിറങ്ങി.. ഞങ്ങള്‍ എന്നും വീട്ടില്‍ ചെല്ലുമായിരുന്നു എന്ന് അറിഞ്ഞിട്ടു വന്നിരിക്കുകയാണ്.. ഈ മൂന്നാഴ്ചയും ആന്റി ഹോസ്പിറ്റലില്‍ ആയിരുന്നു.. ഞങ്ങള്‍ വിഷമിച്ചു പോയി. ആരെ എങ്കിലും വിട്ടോ ഫോണിലോ ഒന്നു അറിയിക്കായിരുന്നില്ലേ?? ഇത്ര ദിവസം ആര് നോക്കി?? സുരേഷ് നോക്കി…. എന്നും സുരേഷ് വന്നു എന്നെ കാണും.. ജോലിക്കാരി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണവുമായി ചെല്ലും.. ആന്റിയുടെ കഴുകുവാനുള്ള തുണി സുരേഷേട്ടന്റെ വീട്ടില്‍ കൊണ്ടു പോയി കഴുകി കൊണ്ടു വരും… രാത്രിയില്‍ ആന്റിയ്ക്കു ഒപ്പം അവര്‍ ആശുപത്രിയില്‍ ഉറങ്ങും….. ബില്ല് അടച്ചതും മരുന്നുകള്‍ വാങ്ങുന്നതുമെല്ലാം സുരേഷേട്ടന്‍ ഞങ്ങളുടെ കണ്ണു നിറഞ്ഞു… ഞങ്ങളും ആന്റിയും തമ്മിലുള്ള ബന്ധം ചേട്ടന് അറിയാം.. എന്നിട്ടും ഒരു വാക്ക് ഞങ്ങളോട് പറഞ്ഞില്ല………..

LEAVE A REPLY