ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം

ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം. ‘ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലെ ക്യാന്‍സര്‍ തോത് ആണ് പഠനത്തില്‍ വിലയിരുത്തിയത്. സ്തനാര്‍ബുദവും വയറിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളും ആണ് കൂടുതലെന്ന് പഠനം വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ക്യാന്‍സര്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും യുവാക്കളില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം കൂടിയതായും പഠനം പറയുന്നു. അതേസമയം അമ്പതോ അതിലധികോ പ്രായമുള്ളവരിലെ ക്യാന്‍സര്‍ നിര്‍ണയത്തിന്റെ തോത് കുറഞ്ഞതായും പഠനം പറയുന്നു.

LEAVE A REPLY