എണ്ണ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ?! എങ്കിൽ സൂക്ഷിക്കണമെന്നു ആരോഗ്യവകുപ്പ്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങൾ, ആശുപത്രികൾ, റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകളിലും ഓയിൽ, ഷുഗർ ബോർഡുകൾ സ്ഥാപിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. പഞ്ചസാരയുടേയും എണ്ണയുടേയും അളവിന്റെ ദോഷകരമായ ഫലങ്ങൾ വ്യക്തമാകുന്ന തരത്തിലുള്ള വിവരങ്ങളാണ് ബോർഡുകളിൽ ഉണ്ടാവുക. മുൻപ് സിബിഎസ്ഇ സ്‌കൂളിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരുന്നു പിന്നാലെയാണ് സർക്കാർ ഓഫീസുകളിലും മറ്റിടങ്ങളിലേയ്ക്കും സ്ഥാപിക്കാൻ തീരുമാനിച്ചത്. എണ്ണയും പഞ്ചസാരയും ചേർന്ന ലഘുഭക്ഷണങ്ങൾക്ക് പകരം നൽകാൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണം ഏതാണെന്ന് നിർദേശിക്കാൻ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ എന്നിവയോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.






















