ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം

കൊച്ചി എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു അമ്മ അശ്വതി.

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍കണ്ട പാടുകളില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും പുരുഷ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY