കാസർകോട്ട് 14കാരി വീട്ടിൽ പ്രസവിച്ചതായി റിപ്പോർട്ട്. രക്തസ്രാവത്തെത്തുടർന്നു പെൺകുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലായിരുന്നന്നാണ് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്. എട്ടാം മാസത്തിലാണ് പെൺകുട്ടി പ്രസവിച്ചത്. പെൺകുട്ടിക്കും നവജാത ശിശുവിനും നിലവിൽ പ്രശ്നങ്ങളില്ല. സംഭവത്തെക്കുറിച്ച് ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ പെൺകുട്ടി തയാറായില്ല എന്നാണ് അധികൃതർ വ്യക്തമാക്കിയത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.





















