കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്

കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. ചൊവ്വാഴ്ച്ചയാണ് ഇതുസംബന്ധിച്ച് കമ്പനി വാര്‍ത്ത പുറത്തുവിട്ടത്. ആരോഗ്യത്തിന് ഹാനികരമായതോ ഫലപ്രദമല്ലാത്തതോ ആണെന്ന് തെളിഞ്ഞിട്ടുള്ള കാന്‍സര്‍ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കംചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെയും പ്രാദേശിക ആരോഗ്യ അധികൃതരുടെയും വാദങ്ങള്‍ക്ക് വിരുദ്ധമായ ആരോഗ്യാവസ്ഥകളെയും ചികിത്സകളെയും മരുന്നുകളെയും സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ക്കും ഇതുബാധകാണ്. ചൊവ്വാഴ്ച്ച മുതല്‍ വരുന്ന ആഴ്ച്ചകളിലായിട്ടായിരിക്കും ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുക. വെളുത്തുള്ളി കാന്‍സറിന് പരിഹാരം, റേഡിയേഷന്‍ തെറാപ്പിക്ക് പകരം വിറ്റാമിന്‍ സി തുടങ്ങിയതുപോലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് വ്യക്തമാക്കിയത്. ഇതുകൂടാതെ ആധികാരികമായ ഉറവിടങ്ങളില്‍ നിന്നുള്ള കാന്‍സര്‍സംബന്ധമായ ശാസ്ത്രീയ അറിവുകള്‍ പകരുന്ന പ്ലേലിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY