ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രമുഖ സീരിയല്‍, സിനിമാ താരം താര കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രമുഖ സീരിയല്‍, സിനിമാ താരം താര കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. താര, മകള്‍ സൗഭാഗ്യയ്‌ക്കൊപ്പം പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമ്മയ്ക്കുവേണ്ടി സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. താരയ്ക്ക് സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗമാണെന്ന് സൗഭാഗ്യ വീഡിയോയില്‍ വ്യക്തമാക്കുന്നു. തലച്ചോറില്‍നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആകുന്ന അവസ്ഥയാണിത്. ചികിത്സ തുടരുന്നതായും സംസാരിക്കാനുള്ള കഴിവ് ഉടന്‍ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും വീഡിയോയില്‍ ഇരുവരും വ്യക്തമാക്കി.

LEAVE A REPLY