താടി ഉള്ളവർക്ക് മുന്നറിയിപ്പ്

Man getting his beard trimmed with electric razor at hairdesser

താടി ഉള്ളവർക്ക് മുന്നറിയിപ്പുമായി പഠനം, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നീ സൂക്ഷ്മജീവികൾക്ക് വളരാൻ ഏറ്റവും നല്ല ഇടം താടി ആണെന്ന് പഠനം. ചെറുചൂടുള്ള, ഈർപ്പമുള്ള അന്തരീക്ഷമാണ് താടികളിലെ പ്രത്യേകത. ഭക്ഷണം കഴിക്കുമ്പോൾ പറ്റുന്ന അവശിഷ്ടങ്ങൾ, കൈയിൽനിന്ന് താടിയിലേക്ക് കുടിയേറുന്ന സൂക്ഷ്മജീവികൾ എന്നിവയെല്ലാം ചേർന്ന് ഒരു ആവാസവ്യവസ്ഥയാണ് താടിയിൽ ഉള്ളതെന്ന് വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. താടിയിലെ ശുചിത്വം ഇല്ലായ്മ പല രോഗങ്ങൾക്കും കാരണമാകുമെന്നാണ് വിദക്തർ പറയുന്നത്. എന്തായാലും ഇനിമുതൽ മുഖം കഴുകുമ്പോൾ താടിക്കൊരു പ്രത്യേക പരിഗണന നൽകുന്നത് നന്നാകും.