വടക്കൻ ജില്ലകളിൽ വ്യാഴവും വെള്ളിയും വേനൽമഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ, വ്യാഴവും വെള്ളിയും വടക്കൻ ജില്ലകളിലും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതെസമയം സംസ്ഥാനത്ത് ഇന്നു കനത്ത ചൂടിനെത്തുടർന്ന് കോട്ടയം, തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരളം ഉൾപ്പെടെ ഇന്ത്യയുടെ 80 ശതമാനം പ്രദേശങ്ങളിലും ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വ്യക്തമാക്കുന്നു.

LEAVE A REPLY