ബെഡ്‌റൂമുകളിൽ രോഗം പടർത്തുന്ന ഘടകങ്ങൾ

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് ബെഡ് റൂം. എന്നാൽ ഇത്തരം ബെഡ്‌റൂമുകളിൽ രോഗം പടർത്താൻ കാരണമായേക്കാവുന്ന ചില ഘടകങ്ങളും ഉണ്ടായേക്കാം. പഴകിയ തലയിണ – തുടർച്ചയായ ഉപയോഗം മൂലം പഴകിയ തലയിണ രോഗകാരികളുടെ കേന്ദ്രമായേക്കാം. വൃത്തിയില്ലാത്ത തലയിണയിൽ അടിഞ്ഞുകൂടുന്ന സൂക്ഷ്മമായ പൊടി, വിയർപ്പ്, മൃതകോശങ്ങൾ എന്നിവ നിങ്ങളുടെ ഉറക്കം കെടുത്തുകയും,അലർജി അടക്കം വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യാം. പഴകിയ കിടക്ക- പഴകുന്തോറും കിടക്കയുടെ ഗുണവും നഷ്ടപ്പെടും. കിടക്കയുടെ മൃദുത്വം നഷ്ടപ്പെട്ടതായി തോന്നിയാൽ വൈകാതെ പുതിയത് വാങ്ങാൻ മടിക്കേണ്ട. പഴകിയ കിടക്ക ഉപയോഗിക്കുകവഴി ശരീര വേദന, നടുവ് വേദന തുടങ്ങിയവ ഉണ്ടാകാം.  മുറിയിലെ ഈർപ്പം, പൊടിപടലങ്ങൾ നിറഞ്ഞ അവസ്ഥ, ശുദ്ധവായു കിട്ടാത്ത സാഹചര്യം, ac ഫിൽറ്ററുകളിൽ ഉള്ള പൊടിപടലങ്ങൾ, ഫാനിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ, എന്നിങ്ങനെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നത് നല്ലതാണു.