സർക്കാർ ആശുപത്രിയിൽ കടന്ന് നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമായി പോലീസ്. 23 വയസ്സുള്ള ട്രെയ്‌നി നഴ്‌സായ സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. കത്തിയുമായി ആശുപത്രിയിൽ എത്തിയ യുവാവ് ആളുകൾ നോക്കി നിൽക്കെ യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. മധ്യപ്രദേശിൽ നടന്ന സംഭവത്തിൽ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.






















