നഴ്‌സുമാരുടെ ജോലി സമയം ഏകീകരിച്ച് സര്‍ക്കാര്‍

നഴ്‌സിങ് തൊഴില്‍ മേഖലകളില്‍ ഏകീകൃത തൊഴില്‍ സമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 100ഓ അതിന് മുകളിലോ കിടക്കകള്‍ ഉണ്ടായിരുന്ന ആശുപത്രികളില്‍ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. നഴ്‌സുമാര്‍ അധിക സമയം ജോലി ചെയ്താല്‍, ഓവര്‍ടൈം അലവന്‍സ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.