ഗോബി മഞ്ചൂറിയൻ, ചിക്കൻ കബാബ് പഞ്ഞി മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ , ഉപയോഗം നിരോധിച്ച് കർണാടക ആരോഗ്യ വകുപ്പ് ഉത്തരവ്

ഗോബി മഞ്ചൂറിയൻ, ചിക്കൻ കബാബ് പഞ്ഞി മിഠായി തുടങ്ങിയ ജനപ്രിയ വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് കർണാടക ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ഉത്തരവിറക്കി. ഗോബി മഞ്ചൂറിയനിൽ ടാർട്രാസിൻ, സൺസെറ്റ് യെല്ലോ, കാർമോസിൻ തുടങ്ങിയ അനുവദനീയമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അടുത്തിടെ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ ഗോബി മഞ്ചൂറിയൻ്റെ 171 സാമ്പിളുകൾ ശേഖരിച്ചതിൽ 107 എണ്ണവും സുരക്ഷിതമല്ലാത്ത ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, റോഡമിൻ-ബി, കാർമോസിൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തി. കൂടാതെ 25 കോട്ടൺ മിഠായി സാമ്പിളുകളിൽ 15 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാൽ, കുറ്റത്തിന് കുറഞ്ഞത് ഏഴ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY