കൊച്ചിയില്‍ ശുദ്ധീകരിക്കാന്‍ കൊണ്ടു വന്ന 25 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു ; നഷ്ടമായത് ആറു കോടിയുടെ സ്വര്‍ണ്ണം ; ബൈക്കിലെത്തിയ രണ്ടു പേര്‍ക്കായി അന്വേഷണം

കൊച്ചി: സ്വര്‍ണ്ണകമ്പനിയിലേക്ക് കാറില്‍ കൊണ്ടു വന്ന 25 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ നിന്നും കമ്പനിയിലേക്ക് കൊണ്ടുപോയ ആറു കോടിരൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടമായത്.

ശുദ്ധീകരണത്തിനായി എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സിലേക്ക് കൊണ്ടു വന്ന സ്വര്‍ണ്ണമാണ് കവര്‍ച്ച നടത്തിയത്. കാറിലുണ്ടായിരുന്നവര്‍ക്ക് അക്രമികളില്‍ നിന്നും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ കമ്പനിക്ക് തൊട്ടു മുന്നില്‍ വെച്ചായിരുന്നു സംഭവം. കാറിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേര്‍ കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു സ്വര്‍ണ്ണം മോഷ്ടിച്ചത്. കാറിലെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഫോറന്‍സിക് വിദഗദ്ധരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കമ്പനി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കമ്പനി ജീവനക്കാരുടെ അറിവ് കൂടാതെ ഇത്തരമൊരു കവര്‍ച്ച നടത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.