അപൂർവ രോഗവുമായി യുവാവ്

അപൂർവ രോഗവുമായി യുവാവ്. തലച്ചോറിലേക്കുള്ള രക്തധമനിക്ക് വീക്കം കണ്ടെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവനേകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. സ്വകാര്യ ആശുപത്രികളിൽ പതിനഞ്ചു ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ ആരോഗ്യപദ്ധതിപ്രകാരം തികച്ചും സൗജന്യമായാണ് നടത്തിയത്. ലക്ഷത്തിൽ ഒരാൾക്കുമാത്രം കണ്ടുവരുന്ന അപൂർവ രോഗാവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. കാർത്തികപ്പള്ളി സ്വദേശിയാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ശബ്ദവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ ഇഎൻടി ഒപിയിലെത്തിയ ഇദ്ദേഹത്തെ സ്കാനിങ് പരിശോധനയ്ക്കുശേഷം ഹൃദയശസ്ത്രക്രിയാവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലഭ്യമാക്കിയത്. രോഗിയുടെയും രോഗസാഹചര്യത്തിന്റെയും തീവ്രത മനസ്സിലാക്കിക്കൊണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാറിന്റെയും ജീവനക്കാരുടെയും അടിയന്തര ഇടപെടലിൽ ഉപകരണങ്ങൾ വേഗം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.