ഇന്ന് ലോക പാർക്കിൻസൺസ് ദിനം. തലച്ചോറിലെ സിരാകേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാർക്കിൻസൺസ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ‘ഡോപമിൻ’ എന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്. ഡോപമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങൾ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. പാർക്കിൻസൺസ് രോഗം ബാധിക്കുന്നവരിൽ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് വിറയൽ. വിരലുകൾ, താടി, ചുണ്ട്, കാൽ തുടങ്ങിയവ വിറയ്ക്കുന്നതിനെ നിസാരമാക്കേണ്ട. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞു വരികയാണ് മറ്റൊരു ലക്ഷണം. വേഗക്കുറവ്, ചലന പ്രശ്നങ്ങൾ എന്നിവ കാണപ്പെടുന്നുണ്ടെങ്കിൽ നിസാരമായി കാണേണ്ട. ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക എന്ന സന്ദേശം മാത്രമാണ് ഡോക്ടർ ലൈവ് മീഡിയയ്ക് ലോക പാർക്കിൻസൺസ് ദിനത്തിൽ പ്രേക്ഷകരോട് ഓര്മപെടുത്താൻ ഉള്ളത് സ്റ്റേ ഹെൽത്തി.





















