40 കഴിഞ്ഞാൽ ലൈംഗിക താൽപര്യം കുറയുമോ?

40 കഴിഞ്ഞാൽ ലൈംഗിക താൽപര്യം കുറയുമോ?
പ്രായമായവരിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ലൈംഗിക ബന്ധത്തെ ബാധിക്കും എന്നത് സത്യമാണ്. ആർത്തവ വിരാമവും ഈസ്ട്രജൻ ഹോർമോണിന്റെ ഉൽപ്പാദനക്കുറവും സ്ത്രീകളിൽ ലൈംഗികത കുടുതൽ വേദനാജനകമാക്കുന്നു എന്നതും സത്യമാണ്. എന്നാൽ ആർത്തവ വിരാമത്തിന് ശേഷമുള്ള ഹോർമോൺ അസന്തുലിതാവസ്ഥ ചിലരിൽ ലൈംഗിക താൽപര്യം വർദ്ധിക്കാൻ ഇടയാക്കുമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രായമേറുമ്പോൾ രതിമൂർച്ച നേടാനുള്ള സ്ത്രീയുടെ കഴിവിലുണ്ടാകുന്ന കുറവ് ലൈംഗികത ആസ്വദിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. നാൽപ്പതിന് ശേഷവും ലൈംഗികത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ശരീര ഘടന നിലനിർത്താൻ ശ്രമിക്കുന്നത് ഗുണകരമാണ്. ഒരു പ്രായത്തിനുശേഷം ലൈംഗികത അപകടകരമാണെന്ന ധാരണയും തെറ്റാണ്. ലൈംഗികത യുവതലമുറയുടേത് മാത്രമല്ല. ശാരീരികമായി ആരോഗ്യം നിലനിർത്താൻ നിങ്ങൾക്ക് സാധിക്കുന്നുവെങ്കിൽ ലൈംഗികതയിൽ പ്രായം ഒരു പ്രശ്‌നമല്ലെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. ലൈംഗിക സംബന്ധമായ ആശയക്കുഴപ്പങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ ആശങ്കപ്പെടാതെ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.