പുരുഷവന്ധ്യതയ്ക്ക് പ്രധാന കാരണം

ശരീരഭാരം പ്രത്യുൽപാദനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രത്യുൽപാദനാരോഗ്യത്തിന് വളരെ പ്രധാനമാണ്. സ്ത്രീകളിൽ, അമിതഭാരവും ശരീരഭാരം വളരെ കുറഞ്ഞ അവസ്ഥയും അണ്ഡവിസർജനത്തിന് ആവശ്യമായ ഹോര്‍മോൺ സന്തുലനത്തെ തടസ്സപ്പെടുത്തും.
2025 ൽ നടത്തിയ ഒരു പഠനത്തിൽ, ഫെർട്ടിലിറ്റി ചികിത്സ തേടുന്ന സ്ത്രീകളിൽ 75 ശതമാനവും ശരീരഭാരം വളരെ കുറവുള്ളവരും അല്ലെങ്കിൽ ശരീരഭാരം അമിതമായവരും ആണ്. പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. ആഗോളതലത്തിൽ തന്നെ പുരുഷവന്ധ്യതയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നതും ബീജത്തിന്റെ ഗുണനിലവാരും കുറയുന്നതും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ജീവിതശൈലിയിൽ മാറ്റം വരുത്തുക വഴി ഈ പ്രശ്നത്തെ മറികടക്കാൻ സാധിക്കും. സമീകൃതഭക്ഷണത്തോടൊപ്പം, വ്യായാമം ചെയ്യുന്നത് ഹോർമോൺ സന്തുലനത്തിന് സഹായിക്കും. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കരുത്, ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും മുൻപ് ഒരു ആരോഗ്യവിദഗ്ധന്റെ നിർദേശങ്ങൾ പാലിച് മാത്രം ചെയ്യുക.