പുരുഷന്മാരിലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ

പോസ്റ്റ്പാർട്ടം ഡിപ്രഷൻ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട്.
പൊതുവേ പ്രസവാനന്തര വിഷാദരോ​ഗം എന്നുകേൾക്കുമ്പോൾ സ്ത്രീകളെ ബാധിക്കുന്ന വിഷയമായി മാത്രം കണക്കാക്കുന്നവരാണ് ഏറെയും. എന്നാൽ അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും പ്രസവാനന്തര വിഷാദരോ​ഗം ഉണ്ടാകാമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പങ്കാളിയുടെ പ്രസവത്തിനുശേഷം പുരുഷന്മാർ വിഷാദം അനുഭവപ്പെടുന്ന ഈയവസ്ഥയെ പറ്റേണൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നുവിളിക്കുന്നു. അധികം പരിചിതമല്ലാത്തതിനാൽ വളരെ ചെറിയ കണക്കാവും എന്നുകരുതേണ്ട. ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നതു പ്രകാരം പത്തിൽ ഒരാൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് എന്നാണ്. അപ്പോൾ മറക്കേണ്ട ഒരു കുഞ്ഞു ജനിച്ചാൽ കരുതൽ അമ്മയ്ക്കും കുഞ്ഞിനും മാത്രം പോരാ അച്ഛനും വേണം.